
ദുബായ്: ബുക്ക് ചെയ്താല്‍ യാത്രക്കാരെ തേടി ബസ് അരികിലെത്തുന്ന ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം ദുബായില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം അല്ബര്ഷയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനത്തിന് ദുബായ് ആര്.ടി.എ തുടക്കമിട്ടത്. ആവശ്യക്കാര്‍ കൂടിയതോടെയാണ് പുതിയ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്.
‘ബസ് ഓണ്‍ ഡിമാന്‍ഡ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്താല്‍ സമീപത്ത് കൂടി സര്‍വീസ് നടത്തുന്ന ബസുകളുടെ വിവരവും റൂട്ടും ലഭിക്കും. ഇതില്‍ പോകേണ്ട സ്ഥലവും ബസില്‍ കയറേണ്ട സ്ഥലവും രേഖപ്പെടുത്തി പണമടച്ചാല്‍ യാത്രക്കാരനെ തേടി ബസ് അരികിലെത്തുന്ന സംവിധാനമാണിത്.
ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ഇന്റര്‍നാഷനല്‍ സിറ്റി, അല്‍ ബര്‍ഷ -1, ഗ്രീന്‍സ്, സിലിക്കണ്‍ ഒയാസീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഈസേവനം വ്യാപിപ്പിക്കുക. 18 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മെട്രോ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് ബസ് ഓണ്‍ ഡിമാന്‍ഡിന് ഏറെ ആവശ്യക്കാര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.