
ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 100 കടന്നു. ന്യൂ സൗത്ത് വെയില്‍സില്‍ എട്ടു പേര്‍ക്കും വിക്ടോറിയയില്‍ നാലു പേര്‍ക്കും കൂടി ചൊവ്വാഴ്ച രോഗബാധ കണ്ടെത്തി. ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം ഇതുവരെ 55 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. 600ലേറെ പേര്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.
വടക്കന്‍ സിഡ്നി കേന്ദ്രീകരിച്ചാണ് NSWല്‍ ഏറ്റവുമധികം വൈറസ് പടരുന്നത്. സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചിടണം എന്ന ആവശ്യവും, കൊറോണ പടരുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
സ്‌കൂളുകള്‍ അടച്ചിട്ട് കുട്ടികളെ സുരക്ഷിതരാക്കണം എന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ അയ്യായിരത്തിലേറെ പേരാണ് ഇതുവരെ ഒപ്പുവച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.