Currency

12 വർഷത്തിനിടയിൽ ആദ്യമായി സൗദിയിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഇടിവ്

സ്വന്തം ലേഖകൻThursday, October 6, 2016 3:36 pm

ഈ വർഷം ഇതുവരെ 102.3 ബില്യന്‍ റിയാല്‍ മാത്രമാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ തുക 106.8 ബില്യന്‍ റിയാല്‍ ആയിരുന്നു.

റിയാദ്: പന്ത്രണ്ട് വർഷത്തിനിടയിൽ ആദ്യമായി സൗദിയിലെ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഇടിവ്. സ്വദേശിവത്കരണവും എണ്ണവിലയിടിവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വർഷം ഇതുവരെ 102.3 ബില്യന്‍ റിയാല്‍ മാത്രമാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ തുക 106.8 ബില്യന്‍ റിയാല്‍ ആയിരുന്നു.

2004ലാണ് ഇതിനു മുമ്പ് പ്രവാസികൾ നാട്ടിലെക്ക് പണം അയക്കുന്നതിൽ ഇടിവ് ഉണ്ടായിട്ടുള്ളത്. ഇതിനു ശേഷം ഈ പണം വർഷാവർഷം വർധിക്കുകയായിരുന്നു പതിവ്. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ നിലവിൽ 90 ലക്ഷത്തിലേറെ വിദേശ തൊഴിലാളികളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x