
ഷാര്‍ജ: എമിറേറ്റില്‍ ജലവൈദ്യുതി ബില്ലില്‍ 10% ഇളവ്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇളവ് പ്രഖ്യാപിച്ചത്. കോവിഡ്19 ബാധയെ തുടര്‍ന്നുള്ള ജനങ്ങളുടെ സാമ്പത്തിക പ്രയാസം കുറയ്ക്കാനാണ് നടപടിയെന്ന് ഷെയ്ഖ് ഡോ.സുല്‍ത്താന്‍ പറഞ്ഞു.
ഇതോടെ സര്‍ക്കാര്‍ വരുമാനത്തില്‍ 230 ദശലക്ഷം ദിര്‍ഹമിന്റെ കുറവുണ്ടാകും. കഴിവതും വീടുകളില്‍ കഴിയാന്‍ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നേരത്തെ ദുബായ് ജലവൈദ്യുതി അതോറിറ്റി (ദീവ)യും 10% ഇളവ് നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.