
ദുബായ്: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് സേവനം ഭാഗികമായി പുനസ്ഥാപിച്ചു. പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്നവര്‍ക്കും ഈ മാസം തീരുന്നവര്‍ക്കും മാത്രമാണ് സേവനം ലഭിക്കുക. സേവനം അത്യാവശ്യമുള്ളവര്‍ passport.dubai@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതം അടിയന്തര സാഹചര്യം അറിയിക്കണം. ഇതനുസരിച്ച് കോണ്‍സുലേറ്റ് അപ്പോയിന്റ്‌മെന്റ് നല്‍കും.
ഓണ്‍ലൈന്‍ മുഖേന അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖസഹിതം അപ്പോയിന്റ്‌മെന്റില്‍ പറയുന്ന സമയത്തിന് ഷാര്‍ജയിലെ ബി എല്‍ എസ് കേന്ദ്രത്തില്‍ എത്തണം. കാലാവധി തീര്‍ന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ മറ്റ് സാങ്കേതിക തടസങ്ങളില്ലാത പാസ്പാര്‍ട്ട് പുതുക്കാമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.