Currency

ഷാര്‍ജയില്‍ ബീച്ചുകള്‍ തുറന്നു; ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Tuesday, August 4, 2020 6:32 pm

ഷാര്‍ജ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ശേഷം ഷാര്‍ജയില്‍ പൊതുബീച്ചുകള്‍ തുറന്നു. ഓഗസ്റ്റ് മൂന്ന് മുതലാണ് ബീച്ചുകള്‍ തുറക്കുന്നതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചിരുന്നു. തെരഞ്ഞെടുത്ത മ്യൂസിയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവ തുറക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചു.

കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x