
ബര്‍ലിന്‍: ജര്‍മനിയില്‍ കൊറോണവൈറസ് ബാധയുടെ രണ്ടാം ഘട്ടം തുടങ്ങിക്കഴിഞ്ഞതായി ജര്‍മന്‍ ഡോക്ടര്‍മാരുടെ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ആദ്യ ഘട്ടത്തില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമായ ശേഷം ജനങ്ങളുടെ ജാഗ്രത കുറവാണ് ഇതിനു കാരണമെന്നും അവര്‍ വിലയിരുത്തുന്നു.
ദിവസേന പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായാണ് കാണുന്നത്. ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു മുഴുവന്‍ സമയവും പ്രവര്‍ത്തനം തുടങ്ങി. കൂടാതെ വേനല്‍ അവധി ആഘോഷിക്കാന്‍ ജര്‍മനിക്കു പുറത്തു പോയി വരുന്നവരും കോവിഡ് വാഹകര്‍ ആവുന്നത് വ്യാപനത്തിന്റെ തോത് കൂട്ടുന്നു. വാക്‌സിനോ മരുന്നോ വികസിപ്പിച്ചെടുക്കുന്നതു വരെ എല്ലാവരും ജാഗ്രത തുടരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.