
വിക്ടോറിയ: വിക്ടോറിയയില്‍ മാസ്ക് നിര്‍ബന്ധമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി ഓസ്ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന് (ACCC) അറിയിച്ചു. വിലയേറിയ മെഡിക്കല്‍ ഫേസ് മാസ്കുകള്‍ വില്‍ക്കുന്നു എന്നവകാശപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലൂടെ മാസ്ക് ഓഡര്‍ ചെയ്തവര്‍ക്ക് ഇവ ലഭിച്ചിട്ടില്ലെന്ന് സ്കാം വാച്ചിന് പരാതി ലഭിച്ചതായി ACCC അറിയിച്ചു.
ഇത്തരത്തില്‍ കൊറോണവൈറസിന്റെ പേരിലുള്ള വിവിധ തരം ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് വ്യപകമാകുന്നത്. വ്യാജ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഉണ്ടാക്കി അത് വഴി കൊവിഡിന്റെ ചികിത്സക്കെന്ന പേരിലുള്ള മരുന്നുകളുടെയും വാക്സിനുകളുടെയും വില്‍പ്പന നടക്കുന്നതായും ACCC അറിയിച്ചു.
അതുകൊണ്ട് തന്നെ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ACCC മുന്നറിയിപ്പ് ല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിയ ശേഷം മണി ഓഡര്‍, വയര്‍ ട്രാന്‍സ്ഫര്‍, ബിറ്റ്കോയിന് പോലുള്ള ഇലക്ട്രോണിക് കറന്‍സി തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ഷോപ്പിംഗ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ACCC വക്താവ് അറിയിച്ചു.
ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സ്കാംവാച്ച് വെബ്സൈറ്റിലൂടെ ACCC യെ ബന്ധപ്പെടാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.