
ബര്‍ലിന്‍: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, നിയന്ത്രണ നിര്‍ദേശങ്ങളില്‍ ഇളവ് നല്‍കണമെന്ന നിര്‍ദേശം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നിരാകരിച്ചു. വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണം. രോഗബാധ കൂടുതലുള്ള മേഖലകളില്‍ നിന്നു വരുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമായും പാലിക്കണം, പരിശോധനാഫലം നെഗറ്റീവ് ആകുന്നതു വരെ അതു തുടരണമെന്നും മെര്‍ക്കല്‍ പറഞ്ഞു.
രോഗം വ്യാപകമാകുന്ന പ്രവണത തടയണമെന്നും എത്രയും വേഗം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. യൂറോപ്പില്‍ ഏറ്റവും ആദ്യം വൈറസ് ബാധ ഫലപ്രദമായി നിയന്ത്രിച്ച രാജ്യങ്ങളിലൊന്നാണ് ജര്‍മനി. എന്നാല്‍, രണ്ടാം ഘട്ടം രോഗവ്യാപനം യുവാക്കള്‍ക്കിടയില്‍ തീവ്രമായി വര്‍ധിക്കുകയാണ്. സമീപ ആഴ്ചകളില്‍ പ്രതിദിനം ശരാശരി 1000 കേസുകള്‍ രിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജൂണിന്റെ തുടക്കത്തില്‍ ഇത് 350 മാത്രമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.