വിമാനത്താവളത്തിലെ മൂന്നാമത്തെ കാർഗോ ടെർമിനലിൽ എത്തിച്ച മെഡിക്കൽ ഉപകരണത്തിൽ നിന്നാണ് ചോർച്ചയുണ്ടായതെന്നാണു റിപ്പോർട്ട്. ഇതേതുടർന്ന് ആണവോർജ ബോർഡിന്റെ അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച. വിമാനത്താവളത്തിലെ മൂന്നാമത്തെ കാർഗോ ടെർമിനലിൽ എത്തിച്ച മെഡിക്കൽ ഉപകരണത്തിൽ നിന്നാണ് ചോർച്ചയുണ്ടായതെന്നാണു റിപ്പോർട്ട്. ഇതേതുടർന്ന് ആണവോർജ ബോർഡിന്റെ അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ദുരന്ത നിവാരണ സേന ടെർമിനൽ ഒഴിപ്പിച്ച് അതിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.
കാര്‍ഗോ സമുച്ചയം പൂർണ്ണമായും ഒഴിപ്പിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ അഥോരിറ്റി അധികൃതരും അഗ്നിശമന വിഭാഗങ്ങളും സ്ഥലത്തുണ്ട്. രാവിലെ 10.45നാണ് ഉപകരണത്തിൽ നിന്ന് ആണവ വികിരണ ചോർച്ചയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എയർ ഫ്രാൻസ് വിമാനത്തിൽ നിന്ന് കൊണ്ടുവന്ന മെഡിക്കൽ ഉപകരണത്തിൽ നിന്നാണു ചോർച്ച.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.