
ബര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് വ്യാപനം കൂടുന്നതിനിടയിലും ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നാളെ തെരുവിലിറങ്ങും. ജര്‍മനിയിലെ അത്യാവശ്യ സര്‍വ്വീസ് വിഭാഗത്തിലെ 23 ലക്ഷം പേര്‍ സൂചന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് വേര്‍ഡി എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ ഫ്രാങ്ക് വെര്‍നെക്കെ അറിയിച്ചു. കിന്‍ഡര്‍ ഗാര്‍ട്ടന്‍, വൃദ്ധ സദനങ്ങള്‍, ആശുപത്രികള്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കും.
നൂറ് മുതല്‍ നൂറ്റിഅന്‍പത് യൂറോ വരെയുള്ള ശമ്പള വര്‍ധനവാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഒക്ടോബറില്‍ തൊഴില്‍ സംഘടനയുമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് നാളത്തെ സൂചനാ പണിമുടക്ക്. സൂചന പണിമുടക്ക് പിന്‍വലിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീ ഹോഫര്‍ സമര നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.