Currency

ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി; വര്‍ക് പെര്‍മിറ്റ് അനുവദിക്കില്ല

സ്വന്തം ലേഖകന്‍Friday, September 25, 2020 12:47 pm

ദുബായ്: കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ വിനോദസഞ്ചാര- സാമ്പത്തിക മേഖലകളില്‍ ഉണര്‍വ്വുണ്ടാക്കാനാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയത്.

എന്നാല്‍, വര്‍ക് പെര്‍മിറ്റ് തല്‍ക്കാലം അനുവദിക്കില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഎഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 17നായിരുന്നു വീസകള്‍ നിര്‍ത്തലാക്കിയത്. ദുബായില്‍ നേരത്തെ വിസകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x