
ദുബായ്: ഉമ്മുല്‍ഖുവൈനില്‍ കേസില്‍പെട്ട വാഹനങ്ങള്‍ക്ക് ഇനി സ്മാര്‍ട് പൂട്ട്. കേസില്‍പെട്ട വാഹനങ്ങള്‍ ഉടമകള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കാം. എന്നാല്‍ ഈ വാഹനങ്ങള്‍ നിരത്തിലറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മേധാവി കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ പറഞ്ഞു.
ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ റോഡിലിറക്കാതിരിക്കാന്‍ സ്മാര്‍ട് സംവിധാനം ഘടിപ്പിക്കും. ഇതു നീക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 650 ദിര്‍ഹം പിഴ ചുമത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.