
ബര്‍ലിന്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ ഹോട്ട്‌സ്‌പോട്ടുകളിലെല്ലാം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ബര്‍ലിന്‍, ബ്രമന്‍, കൊളോണ്‍, ഡോര്‍ട്ട്മുണ്‍ഡ്, ഡുസല്‍ഡോര്‍ഫ്, എസന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ്, ലീപ്‌സിഗ്, മ്യൂണിച്ച്, സ്‌ററുട്ട്ഗര്‍ട്ട് എന്നിവിടങ്ങളിലെ മേയര്‍മാരുമായി ചാന്‍സലര്‍ ഫോണിലൂടെ ചര്‍ച്ച നടത്തി.
അമ്പത് പേര്‍ക്ക് രോഗമുള്ള പ്രദേശങ്ങളെയെല്ലാം രാജ്യത്ത് റിസ്‌ക് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌പെയ്‌നിലാകട്ടെ, തലസ്ഥാനമായ മാഡ്രിഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാഗികമായി ലോക്ഡൗക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കര്‍ക്കശമായി നടപ്പാക്കുന്നതിനാണിത്. മൂന്നു ദിവസം ആരും അത്യാവശ്യമില്ലാതെ വീടിനു പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കും.
അതേസമയം, ബ്രിട്ടന്‍ മൂന്നാം ഘട്ടം നിയന്ത്രണ നടപടികളാണ് നടപ്പാക്കാന്‍ തയാറെടുക്കുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒരാഴ്ച കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായ സാഹചര്യത്തിലാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.