Currency

പ്രശസ്ത പോളിഷ് സംവിധായകന്‍ ആന്ദ്രേ വാജ്ദ അന്തരിച്ചു

സ്വന്തം ലേഖകൻMonday, October 10, 2016 10:59 am

ഓസ്കര്‍ ജേതാവായ പ്രശസ്ത പോളിഷ് സംവിധായകന്‍ ആന്ദ്രേ വാജ്ദ അന്തരിച്ചു. നാല്‍പതേളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. പോളിഷ് ന്യൂ വേവ് സിനിമകളുടെ അമരക്കാരിലൊരാളായിരുന്നു വാജ്ദ.

ഓസ്കര്‍ ജേതാവായ പ്രശസ്ത പോളിഷ് സംവിധായകന്‍ ആന്ദ്രേ വാജ്ദ അന്തരിച്ചു. നാല്‍പതേളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. പോളിഷ് ന്യൂ വേവ് സിനിമകളുടെ അമരക്കാരിലൊരാളായിരുന്നു വാജ്ദ. മാന്‍ ഓഫ് അയേണ്‍ എന്ന ചിത്രത്തിലൂടെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ സ്വന്തമാക്കിയിട്ടുണ്ട്.

സോവിയറ്റ് അധിനിവേശത്തിനെതിരെ ക്രിയാത്മകമായി പ്രതികരിക്കുക വഴി ദശാബ്ദത്തോളം നീണ്ടു നിന്ന പ്രതിരോധങ്ങൾ സമൂഹത്തിൽ സാധ്യമാക്കിയ ഒരു നിര സിനിമകളിൽ പ്രധാനപ്പെട്ടവ പലതും വാദ്ജയുടേതാണ്. ശക്തമായ സെൻസർഷിപ്പിനെ മറികടക്കാൻ അലിഗറിയുടെ ഭാഷയായിരുന്നു വാദ്ജ ഉപയോഗിച്ചത്.

1955ല്‍ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്ത വാജ്ദയുടെ പ്രോമിസ്ഡ് ലാന്‍ഡ്(1976), ദ മെയ്ഡസ് ഓഫ് വില്‍ക്കോ(1980),മാന്‍ ഓഫ് അയേണ്‍(1982) കാട്ട്യന്‍(2008) എന്നീ ചിത്രങ്ങള്‍ ഓസ്കറിന് പരിഗണിക്കപ്പെട്ടിരുന്നു. 2000 ലാണ് ലോക സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് അദ്ദേഹത്തിന് ഓസ്കര്‍ ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x