Currency

ശബ്ദതരംഗങ്ങള്‍ കൊണ്ട് കൊതുകുകളെ തുരത്താന്‍ ദുബായ് നഗരസഭ

സ്വന്തം ലേഖകന്‍Monday, December 14, 2020 1:29 pm

ദുബായ്: ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചു കൊതുകളെ തുരത്താനുള്ള സംവിധാനവുമായി ദുബായ് നഗരസഭ. വെള്ളക്കെട്ടിനു സാധ്യതയുള്ള മേഖലകളില്‍ ഇവ സ്ഥാപിക്കും. വെള്ളത്തില്‍ പ്രകമ്പനമുണ്ടാക്കി കൊതുകുകളെ അകറ്റുന്നതോടെ പെരുകുന്നതു തടയാനാകുമെന്നു രോഗപ്രതിരോധ വിഭാഗം മേധാവി ഹിഷാം അബ്ദുറഹ്മാന്‍ പറഞ്ഞു. വെള്ളക്കെട്ടിനു സാധ്യതയുള്ള ഇടങ്ങളുടെ കണക്കെടുപ്പ് നഗരസഭ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

വെള്ളക്കെട്ടുള്ള 44 മേഖലകളാണുള്ളത്. ഒട്ടക- കുതിര പരിപാലന കേന്ദ്രം, പാര്‍ക്കുകള്‍, പൊതു ഉല്ലാസകേന്ദ്രങ്ങള്‍, മൃഗ- പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പുതിയ സംവിധാനത്തിന്റെ പരിധിയിലാകും. മഴ പെയ്താല്‍ പ്രാണികള്‍ പെരുകാനുള്ള സാധ്യത കൂടുതലാണെന്നും പരിസരം വൃത്തിയാക്കാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x