Currency

സ്‌കൂള്‍ ബസുകളില്‍ 50% സീറ്റുകള്‍ ഒഴിച്ചിടണം; കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കണം അകലം ഉറപ്പാക്കണം

സ്വന്തം ലേഖകന്‍Friday, January 15, 2021 7:39 pm

ദുബായ്: സ്‌കൂള്‍ ബസുകളില്‍ 50% സീറ്റുകള്‍ ഒഴിച്ചിടണമെന്ന് അധികൃതര്‍. ബസില്‍ കയറും മുന്‍പ് കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ഇരിപ്പിടത്തില്‍ അകലം ഉറപ്പാക്കുകയും വേണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബസുകളില്‍ ക്യാമറകളും സെന്‍സറുകളും ഉള്‍പ്പെടെയുള്ള സ്മാര്‍ട് സംവിധാനങ്ങള്‍ ഒരുക്കി.

ബസുകള്‍ക്ക് വഴിതെറ്റിയാല്‍ ആര്‍ടിഎ ആസ്ഥാനത്ത് മനസ്സിലാക്കാനാകും. ബസ് ജീവനക്കാരുടെ പെരുമാറ്റവും മറ്റും നിരീക്ഷിക്കും. വാഹനം നിരീക്ഷിക്കുന്നതടക്കമുള്ള സേവനങ്ങള്‍ രക്ഷിതാക്കള്‍ക്കും ലഭ്യമാണ്. സൈറ്റ്: https://schoolbus.dubaitaxi.ae/parentportal.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x