Currency

ദുബായ് വിസക്ക് ഇ- പരിശോധനാ ഫലം; ഫെബ്രുവരി 14 മുതല്‍ പ്രാബല്ല്യത്തില്‍

സ്വന്തം ലേഖകന്‍Sunday, February 7, 2021 11:50 am

ദുബായ്: ദുബായ് വിസക്കായി മെഡിക്കല്‍ പരിശോധന നടത്തുമ്പോള്‍ ഇ- പരിശോധന ഫലം നിര്‍ബന്ധം. ഫെബ്രുവരി 14 മുതലാണ് ഇത് നടപ്പിലാവുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ദുബായ് എമിഗ്രേഷന്‍ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.

മെഡിക്കല്‍ പരിശോധ നടത്തുന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന ലിങ്ക് ജി.ഡി.ആര്‍.എഫ്.എയിലേക്ക് നേരിട്ട് അയക്കുന്ന രീതിയാണ് നടപ്പിലാക്കുക. നിലവില്‍ പേപ്പറിലാണ് പരിശോധന ഫലം ലഭിക്കുന്നത്. ദുബായിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ പേപ്പറുകളുടെ ഉപയോഗം കുറക്കാനും ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ നടപടി.

2021ന് ശേഷം ദുബായിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഒരു ജീവനക്കാരനും ഉപഭോക്താവും പേപ്പര്‍ ഉപയോഗിക്കേണ്ടി വരില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ വര്‍ഷത്തില്‍ നൂറു കോടി പേപ്പറുകളാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x