Currency

ദുബായ് യാത്രക്ക് എടുക്കുന്ന പി.സി.ആര്‍ പരിശോധനയില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍Thursday, February 18, 2021 12:22 pm

ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യാന്‍ നാട്ടില്‍ നിന്ന് എടുക്കുന്ന പിസിആര്‍ പരിശോധനയില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കി. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സാമ്പിള്‍ ശേഖരിച്ച സമയം, പരിശോധന പൂര്‍ത്തിയാക്കിയ സമയം എന്നീ വിശദാംശങ്ങള്‍ ലഭ്യമാകുന്ന വിധമായിരിക്കണം പരിശോധനാ ഫലം. ക്യുആര്‍ കോഡ് ഇല്ലാത്ത പിസിആര്‍ ഫലവുമായി ഇനി മുതല്‍ ദുബായിലേക്ക് യാത്രാനുമതി ലഭിക്കില്ല.

ദുബായ് ഹെല്‍ത്ത് അതോറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കം വിമാന കമ്പനികളും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ ആകെ രോഗബാധിതരുടെ എണ്ണം 3,58,583 ആയി. ആകെ രോഗമുക്തരുടെ എണ്ണം 3,43,935ലെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x