Currency

ദുബായിലേക്കു വരാന്‍ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍ക്കുലര്‍

സ്വന്തം ലേഖകന്‍Thursday, February 18, 2021 12:42 pm

ദുബായ്: ജിഡിആര്‍എഫ്എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) അനുമതിയില്ലാതെ ദുബായിലേക്ക് വരാനാകുമെന്ന് യുഎഇ ദേശീയ വിമാനക്കമ്പനി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സര്‍ക്കുലര്‍. ഐസിഎ (ദ് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്) അനുമതിയില്ലാതെ എയര്‍ അറേബ്യയില്‍ ഷാര്‍ജയിലേക്കും വരാം.

എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്‌ലൈദുബായിലും ഈ ഇളവുണ്ട്. ദുബായിലേക്ക് ജിഡിആര്‍എഫ്എ, ഐസിഎ എന്നിവയുടെ അനുമതിയാവശ്യമില്ലെന്നും കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാഫലം മാത്രം മതിയെന്നുമാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജിഡിആര്‍എഫ്എ, ഐസിഎ വിഭാഗങ്ങളില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് അറിയുന്നു. അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനക്കമ്പനി വക്താക്കള്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x