Currency

രക്ഷിതാക്കള്‍ക്ക് ആശ്വാസം: ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധനയില്ല

സ്വന്തം ലേഖകന്‍Tuesday, March 16, 2021 4:08 pm

ദുബായ്: 2021-22 അധ്യയന വര്‍ഷം ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധനയില്ല. രക്ഷിതാക്കള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനം നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതിറിറ്റി (കെഎച്ഡിഎ) ആണ് അറിയിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് ദുബായില്‍ സ്‌കൂള്‍ ഫീസുകള്‍ക്ക് മാറ്റമുണ്ടാകാത്തത്.

ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചിക പുറത്തിറക്കിയതിനോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം, കെട്ടിട വാടക, മറ്റു ചെലവുകള്‍ എന്നിവയടിസ്ഥാനമാക്കിയാണ് വാര്‍ഷിക ചെലവ് തിട്ടപ്പെടുത്തുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖല രക്ഷിതാക്കളുടെയും നിക്ഷേപകരുടെയും സ്‌കൂള്‍ നടത്തിപ്പുകാരുടെയും ക്ഷേമകാര്യത്തില്‍ ശ്രദ്ധാലുക്കളാണെന്ന് കെഎച്ഡിഎ റഗുലേഷന്‍ ആന്‍ഡ് പെര്‍മിറ്റ്‌സ് കമ്മിഷന്‍ സിഇഒ മുഹമ്മദ് ദാര്‍വിഷ് പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയ്ക്ക് ദുബായില്‍ പുതിയ 23 സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ ദുബായിലെ ആകെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 210 ആയി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x