
ദുബായ്: രാജ്യത്ത് ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ദുബായ് രാജ്യാന്തര വിമാനത്താവള പരിധിയില്‍ ഡ്രോണുകള്‍ കടന്നു വന്നത് വിമാന സര്‍വീസുകളെ ബാധിച്ചതിനെ തുടര്‍ന്നാണു നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വിമാനത്താവളത്തിന്റെ 5 കിലോമീറ്റര്‍ പരിധിയില്‍ അനുവാദമില്ലാതെ ഡ്രോണുകളും മറ്റും കടന്നുവരുന്നത് നിരോധിച്ചു.
പൊതു പാര്‍ക്കുകള്‍ക്കു മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകരുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് മുനിസിപ്പാലിറ്റി നടപടി. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
സര്‍ക്കാര്‍ സേവനം, വാണിജ്യം, ശാസ്ത്ര- ഗവേഷണം, ഉല്ലാസം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് ആവശ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.