
ദുബായ്: ചൂട് കൂടിവരുന്ന യുഎഇയില്‍ ശക്തമായ കാറ്റിനു സാധ്യത. വിവിധ മേഖലകളില്‍ ഇന്നും നാളെയും പൊടിക്കാറ്റുണ്ടായേക്കും. കടല്‍ പ്രക്ഷുബ്ധമാകും. അന്തരീക്ഷ ഈര്‍പ്പം ഉയരും. രാത്രികാലങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവരും ബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും ഇന്നു പുലര്‍ച്ചെ മൂടല്‍മഞ്ഞ് ഉണ്ടാകും.
പൊടിക്കാറ്റുള്ളപ്പോള്‍, ഓടുന്ന വാഹനത്തിന്റെ ഗ്ലാസ് വെള്ളം ഉപയോഗിച്ച് കഴുകരുതെന്നും പൊലീസ്. വെള്ളവും പൊടിയും കലര്‍ന്നു കാഴ്ച പൂര്‍ണമായും മറയും. ആവശ്യമില്ലാതെ ലെയ്ന്‍ മാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.