തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ സൗദിയിലെ സ്വകാര്യമേഖലയിൽ കഴിഞ്ഞ വർഷം കണ്ടെത്തിയത് 35000 നിയമ ലംഘനങ്ങള്‍.
റിയാദ്: തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ സൗദിയിലെ സ്വകാര്യമേഖലയിൽ കഴിഞ്ഞ വർഷം കണ്ടെത്തിയത് 35000 നിയമ ലംഘനങ്ങള്‍. രണ്ട് ലക്ഷത്തോളം പരിശോധനകളാണ് ഇക്കാലയളവിൽ അധികൃതർ നടത്തിയത്. നിയമലംഘനത്തെ തുടര്‍ന്ന് 14000 സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ സേവനം റദ്ദാക്കിയിട്ടുണ്ട്.
നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് അതാത് മേഖലകളില്ലുള്ള പ്രത്യേക സമിതികളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നിയമം ലംഘനം നടത്തുന്നവര്‍ തൊഴിലാളികളായാലും തൊഴിലുടമകളായാലും ശിക്ഷാ നടപടികള്‍ക്കു വിധേയമാവേണ്ടി വരുമെന്നു മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അബ്ദുല്ലാ അല്‍ ഉവൈദി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.