Currency

അംഗല മെര്‍ക്കലിന് അപ്രതീക്ഷിത പിന്തുണയുമായി സി എസ് യു

സ്വന്തം ലേഖകൻTuesday, October 25, 2016 4:09 pm

അടുത്ത സെപ്റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ അംഗല മെര്‍ക്കലിന് പിന്തുണ നൽകുമെന്ന് സി എസ് യു നേതാവായ ഗെര്‍ഡ് ഹാസല്‍ഫെല്‍റ്റ് ആണ് വ്യക്തമാക്കിയത്.

ബർലിൻ: അഭയാര്‍ഥി നയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി എസ് യു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെർക്കലിനെ പിന്തുണയ്ക്കുന്നു. അടുത്ത സെപ്റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ചാൻസലർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ അംഗല മെര്‍ക്കലിന് പിന്തുണ നൽകുമെന്ന് സി എസ് യു നേതാവായ ഗെര്‍ഡ് ഹാസല്‍ഫെല്‍റ്റ് ആണ് വ്യക്തമാക്കിയത്.

മെർക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ സഹോദര പാര്‍ട്ടിയാണെങ്കിലും അഭയാർത്ഥി പ്രശ്നങ്ങളെ തൂടർന്ന് മെർക്കലിന് എതിരായ നിലപാടുകൾ ആയിരുന്നു സി എസ് യു കൈക്കൊണ്ടിരുന്നത്. സിഡിയുവും സി എസ് യുവും ഒരുമിച്ചു നിന്നപ്പോഴൊക്കെ ജര്‍മനിയില്‍ വിജയം നേടിയിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയാവും മുന്നോട്ടു പോവുക- ഹാസല്‍ഫെല്‍റ്റ് പറഞ്ഞു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x