ലേബര്‍ ക്ലിയറന്‍സ് ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകൾ സർക്കാർ നടത്തുന്നുണ്ടെന്ന് ഒരു പ്രമുഖ അറബ് പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മസ്കറ്റ്: ഒമാനിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിച്ചേക്കും. ലേബര്‍ ക്ലിയറന്‍സ് ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകൾ സർക്കാർ നടത്തുന്നുണ്ടെന്ന് ഒരു പ്രമുഖ അറബ് പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത വർഷം ആദ്യത്തിൽ തന്നെ വർധന നിലവിൽ വരാനാണ് സാധ്യത.
എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിനൊപ്പം സ്വദേശികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ നടപടി. നിലവിൽ ഒമാനി ജനസംഖ്യയുടെ 45.5 ശതമാനവും വിദേശികളാണ്. ഇതില്‍ 17,47,000 പേരാണ് രാജ്യത്തെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന വിദേശികൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.