കാർഷിക ഉൽപ്പന്നങ്ങൾക്കൊപ്പം പച്ചക്കറികൾ, മുട്ട, മത്സ്യം, കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് ഭക്ഷ്യരംഗത്തു പൂർണമായും സ്വയംപര്യാപ്‌തത കൈവരിക്കുകയാണ് ലക്ഷ്യം.
മസ്കറ്റ്: ഭക്ഷമേഖലയിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉല്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയ്ക്ക് ഒമാനിൽ തുടക്കമായി. കാർഷിക ഉൽപ്പന്നങ്ങൾക്കൊപ്പം പച്ചക്കറികൾ, മുട്ട, മത്സ്യം, കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് ഭക്ഷ്യരംഗത്തു പൂർണമായും സ്വയംപര്യാപ്‌തത കൈവരിക്കുകയാണ് ലക്ഷ്യം.
കീടനാശിനിയും അമിതവളപ്രയോഗവുമില്ലാത്ത ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം പേർക്കു കാർഷികമേഖലയുമായി ബന്ധമുള്ളവരാണെന്നും ഇതര ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും പ്രത്യേകതകൾ രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണെന്നും വിദഗ്തർ അഭിപ്രായപ്പെടുന്നു.
ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പരമാവധി കുറയ്ക്കുന്നത് വഴി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും ഇതൊരു മുതൽക്കൂട്ടാകും. ഈ വർഷത്തെ രാജ്യാന്തര ഭക്ഷ്യസുരക്ഷാ സൂചിക അനുസരിച്ച് ഭക്ഷ്യസുരക്ഷാരംഗത്ത് രണ്ടാം സ്ഥാനത്തുള്ള അറബ് രാജ്യമാണ് ഒമാൻ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.