Currency

ഹിറ്റ്‌ലറുടെ ഭാര്യയുടെ അടിവസ്ത്രം ലേലത്തില്‍ വിറ്റു; കിട്ടിയ തുക കേട്ട് സംഘാടകർ പോലും ഞെട്ടി

സ്വന്തം ലേഖകൻWednesday, November 9, 2016 6:04 pm

ബെർലിൻ/ലണ്ടൻ: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ഭാര്യയുടെ അടിവസ്ത്രം ലേലത്തിൽ വെച്ചപ്പോൾ കിട്ടിയ തുക കേട്ട് സംഘാടകർ പോലും ഞെട്ടി. പ്രതീക്ഷിച്ചതിനേക്കാൾ 7 മടങ്ങ് വിലയാണ് ഹിറ്റ്ലറുടെ ഭാര്യ ഇവാ ബ്രോണ്‍ ഉപയോഗിച്ച അടിവസ്ത്രത്തിന് ലഭിച്ചത്. 3000 പൗണ്ട് നൽകി ഒരു ബ്രിട്ടീഷുകാരനാണ് ഇത് സ്വന്തമാക്കിയത്. 2,48,505.60 ഇന്ത്യൻ രൂപ വരുമിത്.

പിങ്ക് നിറത്തിലുള്ള, ലേസ് വര്‍ക്കുകൾ ചെയ്ത അടിവസ്ത്രമാണ് ലേലത്തിൽ വിറ്റുപോയത്. അടിവസ്ത്രം ബ്രോണിന്റെ നിര്‍ദ്ദേശ പ്രകാരം തന്നെ തുന്നിയതാണെന്നാണ് സംഘാടകർ പറഞ്ഞത്. ഇവാ ബ്രോണ്‍ ഉപയോഗിച്ച സ്വര്‍ണമോതിരം, വെള്ളിയില്‍ പൊതിഞ്ഞ കണ്ണാടി, ലിപ്സ്റ്റിക് എന്നിവയും വില്‍പനക്ക് വെച്ചിരുന്നു. വോക്കസ്റ്റര്‍ഷയറിലെ ഒരു മ്യൂസിയത്തിലായിരുന്നു ലേലം നടന്നത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x