Currency

അന്തരീക്ഷ മലിനീകരണം; പരാതി അയക്കാൻ മൊബൈൽ ആപ്പുമായി സർക്കാർ

സ്വന്തം ലേഖകൻThursday, November 10, 2016 9:59 am

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഇത് സംബന്ധിച്ച പൊതുജനങ്ങൾക്ക് പരാതി കൈമാറാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുമായി ഡൽഹി സർക്കാർ.

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഇത് സംബന്ധിച്ച പൊതുജനങ്ങൾക്ക് പരാതി കൈമാറാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുമായി ഡൽഹി സർക്കാർ. പൊതുസ്ഥലത്ത് മാലിന്യം കത്തിക്കല്‍, മാലിന്യം നിക്ഷേപിക്കല്‍, വാഹന മലിനീകരണം തുടങ്ങിയ പരാതികൾ സ്വച്ഛ് ഡല്‍ഹി ആപ്പ് വഴി പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം.

ആരെങ്കിലും മലിനീകരണ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുള്ളതു ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ ചിത്രങ്ങളെടുത്ത് സര്‍ക്കാരിനെ അറിയിക്കാന്‍ ആപ്പില്‍ സംവിധാനമുണ്ട്. ഇതുവഴി ലഭിക്കുന്ന പരാതികൾ പരിശോധിക്കാൻ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഉദ്യോഗസ്ഥരുണ്ടാവും. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x