Currency

ഓരോ അഭയാര്‍ഥിക്കുമായി ജർമ്മനി ചെലവാക്കുന്നത് ശരാശരി 10,500 പൗണ്ട്

സ്വന്തം ലേഖകൻThursday, November 10, 2016 4:18 pm

രാജ്യത്തെത്തുന്ന ഓരോ അഭയാർത്ഥിയ്ക്കുമായി ജർമ്മൻ സർക്കാർ ശരാശരി 10,500 പൗണ്ട് വീതം ചെലവാകുന്നുണ്ടെന്ന് റിപ്പോർട്ട്.

ബർലിൻ: രാജ്യത്തെത്തുന്ന ഓരോ അഭയാർത്ഥിയ്ക്കുമായി ജർമ്മൻ സർക്കാർ ശരാശരി 10,500 പൗണ്ട് വീതം ചെലവാകുന്നുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ രാജ്യത്തെത്തിയ പതിമൂന്നു ലക്ഷം അഭയാര്‍ഥികള്‍ക്കായി 13.7 ബില്യന്‍ പൗണ്ട് സര്‍ക്കാര്‍ ചെലവിട്ടു കഴിഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഔദ്യോഗിക രേഖകളില്‍ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷണം, വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, കുട്ടികളുടെ പരിപാലനം എന്നിവയ്ക്കായാണ് സർക്കാർ ഇത്രയും തുക വകയിരുത്തിയിട്ടുള്ളത്. അതേസമയം പരിശീലന കോഴ്സുകള്‍ക്കും നാടുകടത്തിലിനും ചെലവാകുന്ന തുക ഇതിൽപ്പെടുന്നില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x