Currency

ജര്‍മനിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻFriday, November 11, 2016 9:56 pm

മെക്ക്ലെന്‍ബുര്‍ഗ് ഫൊര്‍പ്പോമേന്‍ സംസ്ഥാനത്തിലെ താറാവുകളിലും, ടര്‍ക്കികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്.

ബർലിൻ: ജര്‍മനിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മെക്ക്ലെന്‍ബുര്‍ഗ് ഫൊര്‍പ്പോമേന്‍ സംസ്ഥാനത്തിലെ താറാവുകളിലും, ടര്‍ക്കികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. ജര്‍മനിയില്‍ പക്ഷിപ്പനി സംശയിക്കുന്ന കേസുകളുടെ അന്വേഷണം ഫ്രെഡറിക് ലൊഫ്ലര്‍ റഫറന്‍സ് ലബോറട്ടറി നടത്തിക്കൊണ്ടിരിക്കുകയാണ്.

കോണ്‍സ്റ്റാന്‍സ് തടാകത്തിനരികെ കാട്ടു പക്ഷികള്‍ വൈറസ് ബാധിച്ച് ചത്തിരുന്നു. അപകടകരമായ ഇത്തരം വൈറസ് വേരിയന്റ് ആണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓസ്ട്രിയ, പോളണ്ട്, ക്രൊയേഷ്യ, ഹംഗറി എന്നീ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരിലേക്കും പടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x