2010-ല്‍ 35 മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍, ഈവര്‍ഷം 10 സംഭവങ്ങൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പോലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മത്താര്‍ അല്‍ മുസൈന അറിയിച്ചു.
ദുബായ്: ദുബായിൽ മനുഷ്യക്കടത്ത് കേസുകളിൽ ഗണ്യമായ കുറവുകൾ വന്നതായി കണക്കുകൾ. 2010-ല്‍ 35 മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍, ഈവര്‍ഷം 10 സംഭവങ്ങൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പോലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മത്താര്‍ അല്‍ മുസൈന അറിയിച്ചു.
മനുഷ്യക്കടത്ത് തടയാന്‍ ഇതരസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗൗരവപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് ദുബായ് പോലീസ് നടത്തുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയുമായി (എന്‍.സി.സി.എച്ച്.ടി.) ചേര്‍ന്ന് 2013 മുതല്‍ 2015 വരെ നീളുന്ന രണ്ട് കാമ്പയിനുകളാണ് നടത്തിയതെന്നും അറിയിച്ചു.
‘ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പ്രിവന്‍ഷന്‍’ ഡിപ്ലോമ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത് സംഭവങ്ങള്‍ ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ട മേഖലയിലെ ജീവനക്കാരെ പ്രാപ്തരാക്കുക ലക്ഷ്യമിട്ട് ആരംഭിച്ച പഠനകോഴ്സ് ആണിത്. ഇരകള്‍ക്ക് മാനസികമായ പിന്തുണനല്‍കി അവരെ സംരക്ഷിക്കുന്നതിനുള്ള പരിശീലനവും കോഴ്സിന്റെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.