നാസിക്കില്‍ അച്ചടി പൂര്‍ത്തിയായ പുതിയ 500 രൂപ നോട്ടുകള്‍ ഭാഗീകമായി വിതരണം ചെയ്തു തുടങ്ങി. ഡൽഹിയിലും ഭോപ്പാലിലുമാണ് ആദ്യ ഘട്ടത്തിൽ പുതിയ അഞ്ഞൂറ് രൂപ നോട്ടുകൾ ലഭ്യമായി തുടങ്ങിയത്.
ന്യൂഡൽഹി: നാസിക്കില്‍ അച്ചടി പൂര്‍ത്തിയായ പുതിയ 500 രൂപ നോട്ടുകള്‍ ഭാഗീകമായി വിതരണം ചെയ്തു തുടങ്ങി. ഡൽഹിയിലും ഭോപ്പാലിലുമാണ് ആദ്യ ഘട്ടത്തിൽ പുതിയ അഞ്ഞൂറ് രൂപ നോട്ടുകൾ ലഭ്യമായി തുടങ്ങിയത്. നിലവിലെ ചില്ലറ പ്രതിസന്ധി നേരിടാന്‍ 20, 50, 100 രൂപയുടെ നോട്ടുകളുടെ അച്ചടി വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്രതീക്ഷിതമായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിന് പകരമായി രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചെങ്കിൽ അഞ്ഞൂറിന്റെ നോട്ടുകൾ പലയിടത്തും ലഭ്യമല്ലായിരുന്നു.
നാസിക്, ദേവസ് എന്നിവിടങ്ങളിലെ പ്രസുകളില്‍ കൂടാതെ റിസര്‍വ്വ് ബാങ്കിന്റെ നോട്ട് അച്ചടികേന്ദ്രമായ കര്‍ണാടകയിലെ മൈസൂരിലും ബംഗാളിലെ സാല്‍ബോണിയിലും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.