Currency

അബുദാബി 2019ലെ സ്പെഷ്യല്‍ ഒളിമ്പിക്സിന് വേദിയാകും

സ്വന്തം ലേഖകൻFriday, November 18, 2016 9:07 am

അബുദാബി: അബുദാബി 2019ലെ സ്പെഷ്യല്‍ ഒളിമ്പിക്സിന് വേദിയാകും. കഴിഞ്ഞ ദിവസം വാഷിങ്ടനില്‍ നടന്ന അന്താരാഷ്ട്ര ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലാണു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.  പശ്ചിമേഷ്യ പ്രത്യേക ഒളിമ്പിക്സിന് വേദിയാകുന്നത് ഇത് ആദ്യമായാണു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മാനവിക കായിക മേളയാണു സ്പെഷ്യല്‍ ഒളിമ്പിക്സ്.

തിളക്കമാര്‍ന്ന ഈ നേട്ടം രാജ്യത്തിന്റെ മാനവിക മൂല്യങ്ങളോടും യുവതയോടും യു.എ.ഇയുടെ ശേഷികളെക്കുറിച്ചും ലോകം പുലര്‍ത്തുന്ന ആത്മവിശ്വാസം വ്യക്തമാക്കുന്നതാണെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x