ഒമാനിൽ പരിഷ്കരിച്ച പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രവാസികളുടെ റെസിഡന്റ് കാര്‍ഡും ഇന്ന് മുതൽ ലഭ്യമാകും. റോയല്‍ ഒമാന്‍ പൊലീസിന് (ആര്.ഒ.പി) കീഴിലെ സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റ് പുതിയ ഡിസൈനിലുള്ള കാർഡാണു ഇനിമുതൽ നൽകുക.
മസ്കറ്റ്: ഒമാനിൽ പരിഷ്കരിച്ച പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രവാസികളുടെ റെസിഡന്റ് കാര്‍ഡും ഇന്ന് മുതൽ ലഭ്യമാകും. റോയല്‍ ഒമാന്‍ പൊലീസിന് കീഴിലെ സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റ് പുതിയ ഡിസൈനിലുള്ള കാർഡാണു ഇനിമുതൽ നൽകുക. പുതിയ കാര്‍ഡുകളില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്. കാര്‍ഡുകളില്‍ കൃത്രിമം നടത്തുന്നതും വ്യാജ കാര്‍ഡ് അടിക്കുന്നതും തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കാര്‍ഡ് ഉടമയുടെ ഒന്നിലധികം ഫോട്ടോകള്‍ പുതിയ കാർഡിൽ ഉണ്ടാകും. ഇ-സേവനങ്ങള്‍ക്ക് ഉപകരിക്കും വിധം വിവര സംഭരണ ശേഷിയോടുകൂടിയ ചിപ്പും കാര്‍ഡിന്റെ ഭാഗമാണ്. അതേസമയം പഴയ കാര്‍ഡുകള്‍ കാലാവധി തീരുന്നത് വരെ ഉപയോഗിക്കാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.