Currency

ദുബായിൽ നീതിപീഠത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന നിയമം നടപ്പിലാക്കുന്നു

സ്വന്തം ലേഖകൻMonday, November 21, 2016 1:09 pm

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഇത് സംബന്ധിച്ച ജുഡീഷ്യല്‍ അതോറിറ്റി നിയമം 13/2016 കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.

ദുബായ്: നീതിപീഠത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് പൂര്‍ണ നീതിയും ഉറപ്പാക്കും വിധം ദുബായിൽ പുതിയ നിയമം നടപ്പിലാക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഇത് സംബന്ധിച്ച ജുഡീഷ്യല്‍ അതോറിറ്റി നിയമം 13/2016 കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.

അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചും സുതാര്യതയും തുല്യതയും സംരക്ഷിച്ചും കാര്യക്ഷമത പ്രകടമാക്കിയും നീതിനിര്‍വഹണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ന്യായാധിപന്മാർക്ക് കൂടുതൽ പരിഗണന ഇതുവഴി ലഭിക്കും. നിയമലംഘനം നടത്തിയാൽ മാത്രമെ ന്യായാധിപന്മാർക്കെതിരെ പരാതി ഉന്നയിക്കാൻ സാധിക്കുകയുള്ളൂ എന്ന് പുതിയ നിയമത്തിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x