അഡലെയ്ഡ്: രാജ്യത്ത് എച്ച്ഐവി -എയിഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 1990കള്‍ മധ്യം മുതല്‍ രാജ്യത്ത് ആന്റി-റിട്രോവൈറല്‍ മെഡിക്കേഷന്‍ ആരംഭിച്ചിരുന്നു. ഇതുവഴി എച്ച്‌ഐവി എയ്ഡ്‌സായി മാറുന്നത് ചെറുക്കാന്‍ ഫലപ്രദമായി കഴിഞ്ഞതാണ് ഈ നേട്ടത്തിനു കാരണമെന്ന് കിര്‍ബി ആന്‍ഡ് പീറ്റര്‍ ഡോഹെര്‍ടി ഇന്‍സ്റ്റിറ്റിയൂട്‌സ്, ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് എയ്ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു.
രാജ്യത്ത് എയ്ഡ്‌സ് ഏറ്റവും കൂടിയ കാലമായ 1990കളുടെ ആരംഭത്തില്‍ വര്‍ഷത്തില്‍ ഏതാണ്ട് 1000ത്തോളം പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരക്കാരുടെ എണ്ണം കുറഞ്ഞ് വരുന്നുതയാണ് കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എച്ച്‌ഐവി എപിഡെമിയോളജി ആന്‍ഡ് പ്രിവന്‍ഷന്‍ പ്രോഗ്രാമിലെ തലവനാ പ്രഫ. ആന്‍ഡ്ര്യൂ ഗ്രുലിക് പറയുന്നത്.
അതേസമയം ഓരോ വര്‍ഷവും 1000 പുതിയ എച്ച്‌ഐവി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മുമ്പ് എച്ച്‌ഐവി ബാധിച്ചാലും ആളുകൾ അത് തുറന്ന് പറയാന്‍ തയ്യാറാകാത്ത അവസ്ഥയായിരുന്നു. അതിനാൽ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലുമായിരുന്നു, റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കുറവും. സമീപകാലത്ത് രോഗമുള്ളവർ അക്കാര്യത്തിനു ചികിത്സ തേടുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Very nice article, totally what I was looking for.