Currency

ദേശീയ ദിനത്തോട് അനുബന്ധിച്ച് യു.എ.ഇയിൽ സൗജന്യ വൈഫൈ സേവനം

സ്വന്തം ലേഖകൻSunday, November 27, 2016 4:49 pm

അബുദാബി: ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ യു.എ.ഇയിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. എത്തിസാലാത്താണ് ‘യുഎഇ വൈഫൈ’ പദ്ധതിയിലൂടെ രാജ്യത്ത് ഈ ദിവസങ്ങളിൽ സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3വരെ മാളുകള്‍, കഫേകള്‍, ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം എല്ലാവര്‍ക്കും വൈഫൈ സേവനം ലഭ്യമാകും. എത്തിസാലാത്തിന്റെ യുഎഇ വൈഫൈയുമായി കണക്ട് ചെയ്യ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ദേശീയ ദിനത്തോട് അനുബന്ധിച്ച് യു.എ.ഇയിൽ സൗജന്യ വൈഫൈ സേവനം”

  1. This is my first time pay a quick visit at here and i am genuinely impressed to
    read all at alone place.

Comments are closed.

Top
x