Currency

സൗദി ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍

സ്വന്തം ലേഖകന്‍Tuesday, December 6, 2016 2:59 pm

ഭവന പദ്ധതികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് സാധിക്കുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നിരവധി ഹൗസിങ് പദ്ധതികള്‍ ഇന്ത്യന്‍ കമ്പനികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

റിയാദ്: സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കോണ്‍ട്രാക്റ്റിങ് കമ്പനികള്‍ക്കും നിര്‍മാണ സ്ഥാപനങ്ങള്‍ക്കും താല്‍പര്യമുള്ളതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ സമാന പദ്ധതികള്‍ പൂര്‍ത്തിയാക്കി കഴിവു തെളിയിച്ച കമ്പനികള്‍ക്ക് സൗദിയിലെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളതായി ഇന്ത്യന്‍ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് ‘അല്‍ഇഖ്തിസാദിയ്യ’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

അധികൃതര്‍ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഭവന പദ്ധതികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് സാധിക്കുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നിരവധി ഹൗസിങ് പദ്ധതികള്‍ ഇന്ത്യന്‍ കമ്പനികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സൗദിയിലുള്ള വിദഗ്ധ ഇന്ത്യന്‍ തൊഴിലാളികളും എന്‍ജിനീയര്‍മാരും ഈ രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ മുതല്‍കൂട്ടായിരിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സൗഹൃദവും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. 30 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സൗദിയിലെ വിദേശ തൊഴിലാളികളുടെ ഏറ്റവും കൂടിയ ശതമാനവും ഇന്ത്യക്കാരുടെതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x