രാജ്യത്തെതന്നെ ഏറ്റവും വലിയ വാഹന വിപണിയായ ഡല്‍ഹിയില്‍ ഒക്ടോബറിനേക്കാള്‍ പകുതി വാഹന രജിസ്ട്രേഷന് മാത്രമേ നവംബറില്‍ നടന്നിട്ടുള്ളൂവെന്ന് ഡല്‍ഹിയിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ കണക്കുകള്‍ വെളിപ്പെടുത്തി.
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ തലസ്ഥാനത്തെ വാഹന വിപണി പ്രതിസന്ധിയില്‍. രാജ്യത്തെതന്നെ ഏറ്റവും വലിയ വാഹന വിപണിയായ ഡല്‍ഹിയില്‍ ഒക്ടോബറിനേക്കാള്‍ പകുതി വാഹന രജിസ്ട്രേഷന് മാത്രമേ നവംബറില്‍ നടന്നിട്ടുള്ളൂവെന്ന് ഡല്‍ഹിയിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ കണക്കുകള്‍ വെളിപ്പെടുത്തി. ഈവര്‍ഷം ഏറ്റവും കൂടുതല്‍ വാഹന രജിസ്ട്രേഷന് നടന്നത് ഒക്ടോബര്‍ മാസത്തിലായിരുന്നു. 75,958 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍, നോട്ട് അസാധുവാക്കിയതോടെ വിപണി ഇടിഞ്ഞു. നവംബറില്‍ വെറും 35,534 പുതിയ വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.
ജനുവരി 57,377, ഫെബ്രുവരി 55,176, മാര്‍ച്ച്55,822, ഏപ്രില്‍ 59,716, മേയ്58,560, ജൂണ്‍54,997, ജൂലായ് 58,372, ഓഗസ്റ്റ് 54,982, സെപ്റ്റംബര്‍ 46,131 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം. കാറുകള്‍പോലുള്ള ചെറുവാഹനങ്ങളുടെ രജിസ്ട്രേഷനില്‍ 56 ശതമാനത്തിന്റെ ഇടിവുണ്ടായി. ഒക്ടോബര്‍ മാസവുമായി താരതമ്യം ചെയ്താല്‍ കാര്‍ 56 ശതമാനം, ഓട്ടോറിക്ഷ 36 ശതമാനം, ഇരുചക്രവാഹനം 31 ശതമാനം, ലൈറ്റ് പാസഞ്ചര്‍ വെഹിക്കിള്‍ 53 ശതമാനം, ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍ 29 ശതമാനം എന്നിങ്ങനെയായി രജിസ്ട്രേഷന് കുറഞ്ഞു. മയൂര്‍വിഹാര്‍, ഷേക്ക് സരായ് എന്നിവിടങ്ങളിലെ ആര്.ടി.ഒ. ഓഫീസുകളിലാണ് ഏറ്റവും കൂടുതല്‍ കുറവ് അനുഭവപ്പെട്ടത്.
ജനങ്ങളുടെ വാങ്ങല്‍ശേഷിയെ നോട്ട് അസാധുവാക്കല്‍ കാര്യമായി ബാധിച്ചെന്ന് വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. മുഖ്യമായും ഇടത്തരക്കാരെയും സാധാരണക്കാരെയുമാണ് ഇത് ബാധിച്ചതെന്നും വാഹന വിപണിയിലെ ഇടിവ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചപോലെ നോട്ട് അസാധുവാക്കലിന്റെ പരിധി ഡിസംബര്‍ മാസത്തില്‍ തീര്‍ന്നാല്‍ ജനുവരിയില്‍ വിപണി ഉയിര്‍ത്തെഴുന്നേല്‍ക്കുമോയെന്നാണ് കച്ചവടക്കാരുടെ ചോദ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I every time used to study article in news papers but now as I am a user of web so from now I am using net for articles or reviews, thanks to web.
Good day very nice web site!! Guy .. Excellent .. Wonderful ..
I will bookmark your website and take the feeds additionally?
I’m glad to seek out so many useful information here within the publish, we want develop more
techniques in this regard, thanks for sharing. . .
. . .