Currency

ഇറാനുവേണ്ടി രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറി; 15 പേര്‍ക്ക് വധശിക്ഷ

സ്വന്തം ലേഖകന്‍Wednesday, December 7, 2016 11:24 am

ചാരവൃത്തിക്ക് മറ്റുള്ളവരെ റിക്രുട്ട് ചെയ്യുകയും രാജാവിനെതിരെ വന്‍ ഗുഡാലോചന നടത്തുകയും ചെയ്തു തുടങ്ങി രാജൃത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയത്.

ജിദ്ദ: ഇറാനുവേണ്ടി രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്ക് റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 15 പേര്‍ക്ക് 25 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ചു. ആരോപണ വിധേയരായ രണ്ടുപേരെ കോടതി വെറുതെ വിടുകയും ചെയ്തു. 30 സ്വദേശി പൗരന്‍മാരും ഒരു അഫ്ഗാനിയും ഒരു ഇറാനിയും അടക്കം മൊത്തം 32 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്.

പ്രതികള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് രാജ്യത്ത് ചാര സംഘടനയ്ക്ക് രൂപം നല്‍കി, രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന സൈനിക രംഗത്തുള്ള അതീവ ഗൗരവമുള്ള രഹസ്യ വിവരങ്ങള്‍ ഇറാന്‍ ചാര സംഘടനക്ക് കൈമാറി, പ്രതേൃക പരിശീലനത്തില്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും അയയ്ക്കുന്നതിനും ഇറാന്‍ ചാര സംഘടനയുടെ പ്രത്യേക ‘കോഡ് ഭാഷ’ പരിശീലിച്ചു.

ഇറാന്‍ ആത്മീയ നേതാവ് അലി ഖുമൈനിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതികള്‍ ഖതീഫിലെ സര്‍ക്കാര്‍ വിരുദ്ധ ശിയാ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചാരവൃത്തിക്ക് മറ്റുള്ളവരെ റിക്രുട്ട് ചെയ്യുകയും രാജാവിനെതിരെ വന്‍ ഗുഡാലോചന നടത്തുകയും ചെയ്തു തുടങ്ങി രാജൃത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയത്.

പത്തു മാസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി. 160 വാദം കേള്‍ക്കലുകളാണ് ഈ കാലയളവില്‍ നടന്നത്. സൗദി പ്രതിരോധ വിഭാഗത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുന്‍ ഉദ്യോഗസ്ഥരാണ് പ്രതികളില്‍ ഭൂരിഭാഗവും. ഒരു ബാങ്കറും രണ്ട് പണ്ഡിതന്മാരും ഒരു ഡോക്ടറും ഒരു യൂണിവേഴ്‌സിറ്റി പ്രഫസറും പ്രതികളില്‍ ഉള്‍പ്പെടും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x