മാരകമായ ആരോഗ്യ പ്രശ്‌നം ഉണ്ടാവുമെന്ന റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് നിരോധനം. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍ദ്ദേശം ഖമീസില്‍ മാത്രമാണ് ബാധകമാക്കിയിട്ടുള്ളത്.
റിയാദ്: ചൂടുപാനീയങ്ങളില്‍ പ്ലാസ്റ്റിക് സ്പൂണ്‍ ഉപയോഗിക്കുന്നതിന് സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഖമീസ് മുഷൈത്ത് മുനിസിപാലിറ്റി വിലക്ക് ഏര്‍പ്പെടുത്തി. മാരകമായ ആരോഗ്യ പ്രശ്‌നം ഉണ്ടാവുമെന്ന റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് നിരോധനം. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍ദ്ദേശം ഖമീസില്‍ മാത്രമാണ് ബാധകമാക്കിയിട്ടുള്ളത്. നിലവില്‍ സൗദിയിലെ കഫേകളിലും ബൂഫിയകളിലും ചൂടുള്ള ചായ അടക്കമുള്ള പാനീയങ്ങളില്‍ പഞ്ചസാരയടക്കം ഇട്ട് ഇളക്കുന്നതിനും മറ്റ് ഭക്ഷണ വസ്തുക്കള്‍ കോരിതിന്നുന്നതിനും പ്ലാസ്റ്റിക് സ്പൂണുകളാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക്കിനു പകരം തടികൊണ്ടുള്ള സ്പൂണുകളൊ സ്റ്റിക്കുകളൊ ഉപയോഗിക്കണമെന്ന് കഫേകള്‍ക്കും ബൂഫിയകള്‍ക്കും ഖമീസ് മുഷൈത്ത് മുനിസിപാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂടു പാനീയങ്ങളില്‍ പ്ലാസ്റ്റിക്കുകൊണ്ട് ഇളക്കുമ്പോള്‍ ബിസ്‌ഫെനോല്‍ എ എന്ന പദാര്‍ഥം മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. ഇതുകാരണമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗൃത്തിന് ഹാനികരമാവുന്ന നടപടി ഏത് വൃാപാര സ്ഥാപനങ്ങളില്‍ നിന്നുണ്ടായാലും തക്കതായ ശിക്ഷ നല്‍കുമെന്ന് മുനിസിപാലിറ്റി മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.