Currency

മക്കയില്‍ വാഹന പാര്‍ക്കിങ് വാടക ഇരുപത്തി അഞ്ച് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു

സ്വന്തം ലേഖകന്‍Thursday, December 8, 2016 1:59 pm

ചില സ്വകാര്യ പാര്‍ക്കിംങ് ഉടമകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വാടക വര്‍ധിപ്പിച്ചതായി പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വര്‍ദ്ധിപ്പിച്ച ഫീസ് നിരക്ക് പിന്‍വലിക്കണമെന്ന് പ്രദേശവാസികളും തീര്‍ഥാടകരും ആവശ്യപ്പെട്ടു.

മക്ക: മക്കയില്‍ മസ്ജിദുല്‍ ഹറാമിന് പരിസരത്തുള്ള വാഹന പാര്‍ക്കിങ് വാടക ഇരുപത്തി അഞ്ച് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു. ചില സ്വകാര്യ പാര്‍ക്കിംങ് ഉടമകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വാടക വര്‍ധിപ്പിച്ചതായി പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വര്‍ദ്ധിപ്പിച്ച ഫീസ് നിരക്ക് പിന്‍വലിക്കണമെന്ന് പ്രദേശവാസികളും തീര്‍ഥാടകരും ആവശ്യപ്പെട്ടു. മണിക്കൂറിന് 15 റിയാലില്‍നിന്ന് 20 റിയാലായാണ് വര്‍ധിപ്പിച്ചത്. മക്കയിലെ ഹോട്ടല്‍ മേഖല നഷ്ടം നേരിടുമ്പോഴാണ് പാര്‍ക്കിങ് വാടക നിരക്ക് വര്‍ധിപ്പിച്ചത്. വാടക നിരക്ക് ക്രമീകരിക്കണമെന്നും അനാവശ്യ വര്‍ധനവിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹറം സന്ദര്‍ശകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ച പാര്‍ക്കിങ് ഏരിയകളില്‍ പുതിയ സൗകര്യങ്ങളൊന്നും ഏര്‍പ്പത്തെിയിട്ടുമില്ല. ഹറമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് നിരക്ക് അധികൃതര്‍ ഇടപെട്ട് നിശ്ചയിക്കണമെന്നും നടത്തിപ്പ് സ്ഥാപനങ്ങള്‍ക്ക് തരംപോലെ വാടക വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നും പ്രദേശ വാസികള്‍ ആവശ്യപ്പെട്ടു. നേരത്തെ മണിക്കൂറിന് 10 റിയാലായിരുന്ന പാര്‍ക്കിങ് വാടക നിരക്ക് പിന്നീട് 15 റിയാലായി വര്‍ധിപ്പിച്ചു. ഇതാണിപ്പോള്‍ 20 റിയാലിലേക്ക് ഉയര്‍ന്നത്. ഹറമിന് പരസരത്തുള്ള പെയ്ഡ് പാര്‍ക്കിങുകളുടെ വാടക നിരക്ക് തീരുമാനിക്കാനുള്ള അധികാരം വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനാണെന്ന് മക്ക മുനിസിപ്പാലിറ്റിയും ട്രാഫിക് വിഭാഗവും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x