ഒരു മാസത്തോളമായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 360 ഓളം സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി.
ദമ്മാം: സൗദി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ദമ്മാമിലെ 45 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഒരു മാസത്തോളമായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 360 ഓളം സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി. ഗുരുതരമായ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. മേഖലയിലെ മത്സ്യ, മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ലഘുഭക്ഷണകേന്ദ്രങ്ങള് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
ഇരുപത്തി ഏഴായിരത്തോളം റിയാലാണ് പിഴയായി ഈ സ്ഥാപനങ്ങള്‍ അടയ്ക്കേണ്ടത്. വൃത്തിഹീനമായ മുറികളില്‍ സൂക്ഷിച്ചതും കേടുവന്നതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യ വസ്തുക്കളാണ് പരിശോധനയില്‍ പിടികൂടിയത്. 30 കിലോയോളം പഴകിയ മാംസവും പിടിച്ചെടുത്തു. മതിയായ രേഖകളില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും തൊഴിലാളികളുടെ നിഷ്കര്‍ഷിച്ചിരിക്കുന്ന അനുപാതത്തിലെ ഏറ്റക്കുറച്ചിലിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.