നാളെ മുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് സ്വകാര്യ സംരംഭകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് നീട്ടിവെക്കാന്‍ തീരുമാനിച്ചത്.
റിയാദ്: രണ്ടാം ഘട്ട സ്വദേശിവത്ക്കരണ പദ്ധതിയായ സന്തുലിത നിതാഖാത്ത് നീട്ടിവെച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. അഞ്ചു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ തരംതിരിക്കുന്ന പദ്ധതിയാണ് സന്തുലിത നിതാഖാത്. ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ സെപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം നാളെ മുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് സ്വകാര്യ സംരംഭകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് നീട്ടിവെക്കാന്‍ തീരുമാനിച്ചത്.
സ്വദേശിവത്കരണ അനുപാതം, സ്വദേശികള്‍ക്ക് നല്കുന്ന ശരാശരി വേതനം, സ്വദേശി വനിതാ തൊഴിലാളുടെ സാന്നിധ്യം, സ്വദേശി ജീവനക്കാരുടെ സേവന കാലാവധി, ഉയര്‍ന്ന വേതനവും പദവിയുമുള്ള സ്വദേശികളുടെ എണ്ണം എന്നിവയാണ് സന്തുലിത നിതാഖാത് പദ്ധതിക്ക് പരിഗണിക്കുന്നത്. സ്ഥാനമൊഴിഞ്ഞ തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് അല്ഹഖബാനിയാണ് മാസങ്ങള്‍ക്ക് സന്തുലിത നിതാഖാത് പ്രഖ്യാപിച്ചത്. തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരം പരിഗണനകള്‍ ആവശ്യമാണെന്നു മന്ത്രാലയം വ്യക്തമാക്കി.
സ്വദേശികളുടെ എണ്ണം മാത്രം പൂര്‍ത്തിയാക്കിയാല്‍ സ്വദേശിവത്കരണം ലക്ഷ്യം നേടില്ല. അതുകൊണ്ടുതന്നെ പരിഷ്കരിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ തൊഴില്‍ മന്ത്രാലയം പ്രതിഞ്ജാബദ്ധമാണ്. എന്നാല്‍ സംരംഭകരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.