Currency

അബുദാബി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

സ്വന്തം ലേഖകൻMonday, December 12, 2016 7:10 am

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഒകേ്‌ടോബറില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധന തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ 20,432,279 പേരാണ് യാത്ര ചെയ്തത്. ഒക്‌ടോബറില്‍ മാത്രം 1,903,556 പേര്‍ യാത്ര ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19,393,074 പേരാണ് യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തില്‍ 5.4 ശതമാനം വര്‍ധന. ഒക്‌ടോബര്‍ മാസത്തില്‍ അബുദാബിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവുണ്ടായി. ലണ്ടന്‍, ബാങ്കോക്ക്, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

8 thoughts on “അബുദാബി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന”

  1. Hello there, I found your blog by the use of Google even as looking for a related topic, your website got here
    up, it seems to be good. I’ve bookmarked it in my google bookmarks.

    Hi there, just changed into alert to your blog via Google, and
    located that it is truly informative. I’m gonna be careful for brussels.
    I will be grateful if you happen to continue this in future.
    A lot of other people shall be benefited from your writing.

    Cheers!

Comments are closed.

Top
x