രാജ്യത്തെ നഗരങ്ങളെ അഞ്ച് കാറ്റഗറിയായി തിരിച്ചാണ് വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിച്ചത്. നഗരസഭകളെ രണ്ടും ഗ്രാമസഭകളെ മൂന്ന് വിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഇടാക്കുന്ന ഫീസുകളില്‍ വലിയ അന്തരമുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും, താമസ കെട്ടിടങ്ങള്‍ക്കും സേവനങ്ങള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പുതുക്കിയ ഫീസ് നിരക്ക് നിലവില്‍ വന്നു. രാജ്യത്തെ നഗരങ്ങളെ അഞ്ച് കാറ്റഗറിയായി തിരിച്ചാണ് വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിച്ചത്. നഗരസഭകളെ രണ്ടും ഗ്രാമസഭകളെ മൂന്ന് വിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഇടാക്കുന്ന ഫീസുകളില്‍ വലിയ അന്തരമുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം, അല്‍ഖോബാര്‍, മക്ക, മദീന എന്നീ നഗരസഭകളാണ് എ വിഭാഗത്തിലുള്ളത്. ഇന്നലെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായതെന്ന് വകുപ്പുമന്ത്രി അബ്ദുല്ലതീഫ് ആല്‍ശൈഖ് അറിയിച്ചു. തൊഴിലാളികള്‍ക്കുള്ള ബലദിയ സര്‍ട്ടിഫിക്കറ്റിന് 60 റിയാലാണ് പുതിയ നിരക്ക്.
താമസ കെട്ടിടം നിര്‍മിക്കാനുള്ള അനുമതി പത്രത്തിന് എ വിഭാഗത്തില്‍ ചതുരശ്ര മീറ്ററിന് മൂന്ന് റിയാലാണ് ഫീസ്. വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മാണ അനുമതിക്ക് താമസ കെട്ടിടത്തിന്റെ ഇരട്ടി ഫീസ് ഈടാക്കും. പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകള്‍ (ഹോട്ടല്‍, റസ്റ്റോറന്റ്, വാണിജ്യ കിച്ചണ്‍) ചതുരശ്ര മീറ്ററിന് വര്‍ഷത്തില്‍ എട്ട് റിയാല്‍ നല്‍കണം. ഇതര വിഭാഗത്തിലെ ഭക്ഷണ ശാലകള്‍ക്ക് 1.60 റിയാല്‍ വീതം കുറയും. ഇസ്തിറാഹകള്‍ക്ക് താമസ കെട്ടിടത്തിന്റെ അതേ ഫീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താമസത്തിനുള്ള ഹോട്ടലുകള്‍ക്ക് നഗരത്തിന്റെ കാറ്റഗറിക്കനുസരിച്ച് 50 മുതല്‍ 250 വരെയും അപാര്‍ട്ടുമെന്റുകള്‍ക്ക് 10 മുതല്‍ അമ്പതു റിയാല്‍ വരെയുമാണ് വാര്‍ഷിക ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
പെട്രോള്‍ സ്റ്റേഷനുകള്‍ക്കും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ജോലിക്കാര്‍ക്ക് നിര്‍ബന്ധമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റിന് 60 റിയാല്‍ ഈടാക്കും. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുക്കിയ ഫീസ് ഏര്‍പ്പെടുത്തുന്നത്. തുടക്കത്തില്‍ ഏര്‍പ്പെടുത്തുന്ന ഫീസ് കാലോചിതമായി വര്‍ധിപ്പിക്കും. കൂടാതെ ഏതാനും ഇനങ്ങളുടെ ഫീസ് തുടക്കത്തില്‍ ഏര്‍പ്പെടുത്തുന്നില്ല. കെട്ടിടങ്ങളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുന്നതിനുള്ള ഫീസ് പിന്നീട് ഏര്‍പ്പെടുത്തുമെന്നും വകുപ്പുമന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
It’s perfect time to make some plans for the long
run and it’s time to be happy. I have read this post and
if I may I wish to recommend you few interesting things or suggestions.
Perhaps you could write next articles referring to this article.
I wish to read more issues about it!
After exploring a handful of the blog posts on your website,
I seriously appreciate your way of blogging.
I saved as a favorite it to my bookmark website list and will
be checking back in the near future. Please visit my web site too and tell me your opinion.
At this moment I am ready to do my breakfast, once having my breakfast coming again to read further news.
This article is actually a pleasant one it assists new net viewers, who are wishing for blogging.