
ബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള ആര്.ടി.സി. ഒമ്പതു പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചു. 21 മുതല്‍ 24 വരെയാണ് ബസുകള്‍ പ്രഖ്യാപിച്ചത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വരുംദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കേരള ആര്.ടി.സി. അധികൃതര്‍ പറഞ്ഞു. ഇതോടെ കേരള ആര്.ടി.സി.യുടെ പതിവ് സര്‍വീസുകളില്‍ ടിക്കറ്റ് ലഭിക്കാതെയിരുന്ന നിരവധി മലയാളികള്‍ക്ക് ആശ്വാസമായി.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് ഒരോ സൂപ്പര്‍ ഡീലക്സ് ബസുകളും കോഴിക്കോട്ടേയ്ക്ക് മൂന്ന് സൂപ്പര്‍ ഫാസ്റ്റുകളും പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലേക്ക് ഓരോ സൂപ്പര്‍ ഫാസ്റ്റ് ബസുകളുമാണ് പ്രഖ്യാപിച്ചത്. ബസുകള്‍ പുറപ്പെടുന്ന സമയം പിന്നീട് അറിയിക്കും. തിരക്ക് കൂടുതലുള്ള 21 മുതലാണ് പ്രത്യേക ബസുകളുടെ സര്‍വീസ് ആരംഭിക്കുന്നത്. 15 മുതല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. കര്‍ണാടക ആര്.ടി.സി. യുടെ പ്രത്യേക ബസുകളില്‍ പലതിലും ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സീറ്റുകള്‍ തീര്‍ന്നിരുന്നു. പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയായിരുന്നു മലയാളികള്‍. യാത്രാ തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കാനാണ് തീരുമാനം.
കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കൊഴികെ മറ്റെല്ലാ ഭാഗത്തേക്കും എ.സി. വോള്‍വൊ ബസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസ് അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളില്‍ നേരത്തേതന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. കേരള, കര്‍ണാടക ആര്.ടി.സി. ബസുകളിലും തീവണ്ടികളിലും ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് അമിതനിരക്കില് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Can you tell us more about this? I’d like to find out some additional information.
I think that everything said made a great deal of sense.
However, think about this, what if you composed a catchier title?
I mean, I don’t wish to tell you how to run your blog, but what if you added something to possibly grab people’s attention? I mean ക്രിസ്മസ് അവധി: കേരള ആര്.ടി.സി.
ഒമ്പത് പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചു –
:: Garshom :: ‹ :: Garshom :: is kinda boring.
You might glance at Yahoo’s home page and note how they create article headlines
to get viewers to open the links. You might add a related video or a pic
or two to grab readers excited about everything’ve written. Just my opinion, it could bring your posts a little bit more interesting.