Currency

ദുബായ് കനാലിന്റെ നടപ്പാതയില്‍ പാലിക്കേണ്ട മര്യാദകളും നിര്‍ദേശങ്ങളും

സ്വന്തം ലേഖകന്‍Wednesday, December 14, 2016 12:50 pm

ദുബായ്: നഗരത്തിന്റെ പുത്തന്‍ ആകര്‍ഷണ കേന്ദ്രമായ ദുബായ് കനാലിന്റെ അരികിലെ നടപ്പാതയില്‍ പാലിക്കേണ്ട മര്യാദകളും നിര്‍ദേശങ്ങളും റോഡ് ഗതാഗത അതോറിറ്റി പുറത്തിറക്കി. കനാലിന്റെ നടവഴികളില്‍ ബൈക്ക്, സൈക്കിളിംഗ്, സ്‌കേറ്റ്‌ബോര്‍ഡ്, റോളര്‍ സ്‌കേറ്റിംഗ് എന്നിവ അനുവദനീയമല്ലെന്ന് അധികൃതര്‍ പറഞ്ഞു.

കൈവരികളില്‍ ചാടിക്കയറുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും നിയമവിരുദ്ധമാണെന്ന് ആര്‍.ടി.എ വ്യക്തമാക്കി. ശീഷ വലിയും മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും പാതയില്‍ ചൂയിംഗവും മറ്റും തുപ്പുന്നതും അനുവദിക്കില്ല. കനാലിനു സമീപം കാമ്പ് ഫയര്‍ നടത്തുന്നതും ബാര്‍ബക്യൂ ചുടുന്നതും നിരോധിച്ചിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരികയുമരുത്.

സന്ദര്‍ശകരുടെ സുരക്ഷയും സൗകര്യങ്ങളും പരിഗണിച്ചാണ് ഈ നിര്‍ദേശങ്ങളെന്ന് ആര്‍.ടി.എ ട്രാഫിക് വിഭാഗം ഡയറക്ടര്‍ നബീല്‍ മുഹമ്മദ് സാലിഹ് വ്യക്തമാക്കി. രക്ഷകര്‍ത്താക്കളുടെ സാമീപ്യമില്ലാതെ 12 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ വിടരുതെന്നും അദ്ദഹേം പറഞ്ഞു. വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ കനാലിനു സമീപം സ്ഥാപിച്ചിട്ടുണ്ട്. ഇവ ലംഘിക്കുന്നവര്‍ പിഴ ഉള്‍പ്പെടെ വിവിധ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും പരാതികളും 8009090 എന്ന നമ്പറില്‍ അറിയിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “ദുബായ് കനാലിന്റെ നടപ്പാതയില്‍ പാലിക്കേണ്ട മര്യാദകളും നിര്‍ദേശങ്ങളും”

  1. you are truly a good webmaster. The site loading speed is incredible.
    It sort of feels that you are doing any unique trick.
    Furthermore, The contents are masterpiece. you have done a great process in this matter!

Comments are closed.

Top
x