Currency

ലണ്ടനില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം വേണമെന്ന് ആരോഗ്യവിദഗ്തർ

സ്വന്തം ലേഖകൻWednesday, December 14, 2016 7:46 pm

ലണ്ടൻ: ലണ്ടന്‍ നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നു ആരോഗ്യ രംഗത്തെ വിദഗ്തർ. അപകടകരമായ രീതിയില്‍ വര്‍ധിച്ചുവരുന്ന വായു മലിനീകരണം തടയാൻ ഡീസൽ വാഹനങ്ങൾ നിരോധിക്കണം എന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. ഇക്കാര്യമുന്നയിച്ചു ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും കഴിഞ്ഞദിവസം നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

മേയര്‍ സാദിഖ് ഖാന് ഇതുസംബന്ധിച്ച നിവേദനം നൽകിയിട്ടുണ്ട്. ലണ്ടനിൽ ഗുരുതരമായ വായു മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളാല്‍ പ്രതി വര്‍ഷം 9,400 പേർ മരണപ്പെടുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. എന്നാല്‍ ഡീസല്‍ വാഹന നിരോധനം എന്നത് അപ്രായോഗികമായ നിര്‍ദേശമാണെന്നും ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും വിമർശകർ വാദിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “ലണ്ടനില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം വേണമെന്ന് ആരോഗ്യവിദഗ്തർ”

  1. I appreciate, cause I found just what I used to be taking
    a look for. You have ended my 4 day lengthy hunt! God Bless you man. Have a great day.
    Bye

Comments are closed.

Top
x